
തിരുവനന്തപുരം: ഹോസ്‌പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളിൽ വർധിച്ചുവരുന്ന അവസരങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽപേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിന് ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഏക സഹകരണ സ്ഥാപനമായ കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യൽ വെൽഫയർ കോ ഓപറേറ്റീവ് സൊസൈറ്റി (കെടിഎഫ്സി) വിപുലമായ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തിൽ സംസ്ഥാനത്തുടനീളം ടൂറിസം ഫിനിഷിങ് സ്‌കൂളുകൾ സ്ഥാപിച്ച് മെച്ചപ്പെട്ട നൈപുണ്യ പരിശീലനം ലഭ്യമാക്കും. ടൂറിസം രംഗത്ത് നൈപുണ്യമുള്ള ജോലിക്കാരുടെ കുറവ് പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
Source: Mathrubhumi
Back to News Back to Home