News Details

Tourism | കേരളത്തിലുടനീളം ടൂറിസം ഫിനിഷിങ് സ്‌കൂളുകള്‍; പുതിയ പദ്ധതിയുമായി കെടിഎഫ്‌സി

ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാര മേഖലകളില്‍ വര്‍ധിച്ചു വരുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ടൂറിസം വ്യവസായ മേഖലയിലെ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന ഏക സഹകരണ സ്ഥാപനമായ കേരള ടൂറിസം ഫ്രറ്റേണിറ്റി സോഷ്യല്‍ വെല്‍ഫയര്‍ കോ ഓപറേറ്റീവ് സൊസൈറ്റി (KTFC) വിപുലമായ നൈപുണ്യ പരിശീലന പദ്ധതി നടപ്പിലാക്കുന്നു. ആദ്യഘട്ടത്തില്‍ സംസ്ഥാനത്തുടനീളം ടൂറിസം ഫിനിഷിങ് സ്‌കൂളുകള്‍ സ്ഥാപിച്ച് മെച്ചപ്പെട്ട നൈപുണ്യ പരിശീലനം ലഭ്യമാക്കും. ടൂറിസം രംഗത്ത് നൈപുണ്യമുള്ള ജോലിക്കാരുടെ കുറവ് പരിഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോവിഡിന് ശേഷം തിരിച്ചുവരവിന്റെ പാതയിലുള്ള ടൂറിസം മേഖലയില്‍ വിദഗ്ധരായ ജീവനക്കാരുടെ അഭാവം ലോകത്താകെ തന്നെ വലിയ വെല്ലുവിളിയായി മാറിയിട്ടുണ്ട്.

Source: Kasargodvartha

Back to News Back to Home