News Details

അവികസിത മേഖലയിൽ ടൂറിസം പദ്ധതികൾക്ക് കെടിഎഫ് സി

ബേക്കൽ റിസോർട്‌സ് ഡെവലപ്മെൻ്റ് കോർപ്പറേഷനു (ബി.ആർ.ഡി.സി) കീഴിൽ നടപ്പാക്കിയ സ്മൈൽ പദ്ധതി ശ്രദ്ധ നേടിയിരുന്നു. ഇതുവഴി കാസർകോട് ജില്ലയിലെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ രണ്ട് വർഷത്തിനിടെ ഏഴിരട്ടി വർദ്ധന രേഖപ്പെടുത്തി. 15 ലക്ഷത്തിലധികം തൊഴിലാളികളും സംരംഭകരും ഉൾപ്പെട്ടതാണ് കെ.ടി.എഫ്.സി. ടി.കെ. മൻസൂർ പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.ഇ.ഒയായി 13 വർഷം പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ കെൽട്രോൺ, വനിതാ വികസന കോർപ്പറേഷൻ എന്നിവയുടെ എം.ഡിയും ഐ.ടി വകുപ്പിന് കീഴിൽ അക്ഷയ പദ്ധതിയുടെ ആദ്യത്തെ ഡയറക്‌ടറുമായിരുന്നു. കേരള ടൂറിസം ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡ് (കെ.ടി.ഐ.എൽ), ബേക്കൽ റിസോർട്‌സ് ഡെവലപ്മെൻ്റ് കോർപ്പറേഷൻ (ബി.ആർ.ഡി.സി) എന്നിവയുടെ മാനേജിംഗ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

Source: Keralakaumudi

Back to News Back to Home