News Details

‘വയനാടിനൊരു ഓണസമ്മാനം’ ചലഞ്ചുമായി കെ.ടി.എഫ്.സി

തിരുവനന്തപുരം: പുതുമയാർന്ന ഓണാഘോഷ പരിപാടികളുമായി കേരള ടൂറിസം ഫ്രറ്റേണിറ്റി കോ-ഓപ്പറേറ്റീവ് സൊസൈറ്റി(കെ.ടി.എഫ്.സി). വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുനിർത്തിയാണ് ഇത്തവണത്തെ ഓണാഘോഷം. വയനാടിൻ്റെ പുനരുജ്ജീവനത്തിനു ലോക മലയാളികളുടെയും പിന്തുണ ഉറപ്പാക്കുകയാണ് കേരളത്തിലെ ഏക സംസ്ഥാനതല ടൂറിസം സഹകരണ സംഘം. 'ഓണം ഫോർ വയനാട് വിത്ത് കെ.ടി.എഫ്.സി.' എന്ന പരിപാടിയിൽ 'വയനാടിനൊരു ഓണസമ്മാനം' ചലഞ്ച് കൂടി ഉൾപ്പെടുത്തിയാണ് മെഗാ മത്സരങ്ങൾ നടത്തുന്നത്. 10 മത്സരങ്ങളിലായി 250-ൽപ്പരം സമ്മാനങ്ങളാണ് ലഭിക്കുക. ഫൈവ് സ്റ്റാർ, ഫോർ സ്റ്റാർ, ത്രീ സ്റ്റാർ റിസോർട്ടുകളിലെ താമസം ഉൾപ്പെടെയുള്ളവയാണ് മെഗാ സമ്മാനമായി നൽകുന്നത്. മെഗാ സമ്മാനത്തിനുള്ള മത്സരത്തിൽ പങ്കെടുക്കുന്നവർ 'വയനാടിനൊരു ഓണസമ്മാനം' ചലഞ്ചിൻ്റെ ഭാഗമാകണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൂറുരൂപ സംഭാവന നൽകണം.

Source: Mathrubhumi

Back to News Back to Home