Unite, Celebrate, and Win Big!

'വയനാടിനൊരു ഓണസമ്മാനം'

ഓണം എന്നും ഒത്തൊരുമയുടെയും സന്തോഷത്തിന്റെയും ആഘോഷമാണ്. ലോകത്തെവിടെയായാലും മലയാളികള്‍ക്കെന്നും ഓണം പ്രിയപ്പെട്ടതാണ്. ഇത്തവണത്തെ ഓണത്തിന് കെടിഎഫ്‌സി ലോകമലയാളികളെ ഒന്നടങ്കം ഉള്‍ക്കൊള്ളിക്കുന്ന ആഘോഷമാണ് സംഘടിപ്പിക്കുന്നത്. 10 വ്യത്യസ്ത മത്സരങ്ങളിലായി, 5 സ്റ്റാർ റിസോര്‍ട്ട് സ്‌റ്റേ ഉള്‍പ്പെടെ 250 ലേറെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

ഓണമത്സരത്തിലെന്നതിലുപരി, വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ കെടിഎഫ്‌സി നിങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുകയാണ് ഈ ഓണ പരിപാടിയിലൂടെ. 'വയനാടിനൊരു ഓണസമ്മാനം' ചലഞ്ചിലൂടെ മത്സരത്തില്‍ പങ്കെടുക്കുന്നതിനോടൊപ്പം തന്നെ വലിയൊരു ദൗത്യത്തിന്റെ ഭാഗമാകാനും നിങ്ങള്‍ക്ക് സാധിക്കും.

നമുക്കൊരുമിച്ച്, ഈ ഓണം നല്ല ഓര്‍മകളുടെ നിമിഷങ്ങളാക്കി മാറ്റാം.

about

Our Programs

കെടിഎഫ്‌സി സംഘടിപ്പിക്കുന്ന ഓണാഘോഷത്തില്‍ പങ്കുചേരാന്‍ ലോകമെമ്പാടുമുള്ള എല്ലാ മലയാളികളെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു!

  • 250-ലധികം സമ്മാനങ്ങള്‍:
    നിങ്ങളുടെ ഓണാഘോഷത്തിന്റെ മാറ്റു കൂട്ടാന്‍ 250-ലധികം സമ്മാനങ്ങളുമായി കെടിഎഫ്‌സിയുമുണ്ട്. ഓണവിശേഷങ്ങള്‍ റീലായോ ഫോട്ടോ ആയോ പങ്കുവെക്കൂ. മത്സര വിജയികള്‍ക്ക് ലഭിക്കുക 5/4/3 സ്റ്റാര്‍ റിസോര്‍ട്ട് സ്റ്റേ, ഹൗസ്ബോട്ട് താമസം, റൈഡുകള്‍, പ്രീമിയം ഹോംസ്റ്റേകള്‍, ലാപ്ടോപ്പ് ബാഗുകള്‍, ടീ-ഷര്‍ട്ടുകള്‍, ഹെഡ്ഫോണുകള്‍, സെറ്റ് മുണ്ടുകള്‍, ആമസോണ്‍ ഗിഫ്റ്റ് കാര്‍ഡുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ തുടങ്ങി നിരവധി സമ്മാനങ്ങള്‍. ഇവിടെ എല്ലാവര്‍ക്കും സമ്മാനം നേടാന്‍ അവസരം.
  • 10 ആവേശകരമായ വിഭാഗങ്ങള്‍:
    ബിസിനസ്സ് ഉടമകള്‍, ജീവനക്കാര്‍, സ്‌കൂള്‍- കോളേജ് വിദ്യാര്‍ഥികള്‍, കുടുംബം, കേരളത്തിന് പുറത്തുള്ള മലയാളികള്‍ തുടങ്ങി ഓണം ആഘോഷിക്കുന്ന എല്ലാവര്‍ക്കും പങ്കെടുക്കാന്‍ 10 മത്സര വിഭാഗങ്ങള്‍.
  • 'വയനാടിന് ഒരു ഓണസമ്മാനം' ചലഞ്ച്:
    ഓണാഘോഷത്തോടൊപ്പം വയനാടിനെ ചേര്‍ത്തുപിടിക്കാന്‍ ഒരു അവസരം.
  • ലോകമലയാളി സംഗമം:
    ലോകത്തുള്ള എല്ലാ മലയാളികളും ഈ ഓണാഘോഷത്തിന്റെ ഭാഗമാകുന്നു.
  • കെടിഎഫ്സിക്കൊരു തിലകക്കുറി:
    ടൂറിസം മേഖലയിലെ സംസ്ഥാനത്തെ ഏക സഹകരണ സ്ഥാപനമെന്ന നിലയില്‍, കേരളത്തനിമ വിളിച്ചോതുന്ന, ലോകമലയാളികള്‍ക്കായുള്ള ഈ ഓണാഘോഷത്തിന് നേതൃത്വം നല്‍കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു.
  • നിറമാര്‍ന്ന ആഘോഷം
    നമുക്കൊരുമിച്ച് ഈ ഓണം മങ്ങാത്ത, നിറമാര്‍ന്ന ഒരു ആഘോഷമാക്കി മാറ്റാം!
  • ആഗസ്റ്റ് 21 മുതല്‍ ആരംഭിക്കുന്നു....

Onam at my Business Establishment

#KTFC_Onam@myBusiness

ഈ ഓണത്തിന് നിങ്ങളുടെ ബിസിനസിന് സൗജന്യ ബ്രാന്‍ഡ് എക്സ്പോഷര്‍ നേടൂ!?? ബിസിനസ്സ് ഉടമകള്‍, ഈ ഓണത്തിന് നിങ്ങളുടെ ടീമിന് വേണ്ടി സംഘടിപ്പിച്ച ഓണാഘോഷത്തിന്റ നല്ല നിമിഷങ്ങള്‍ ഫോട്ടോ ആയോ റീല്‍ (30-60 seconds) ആയോ #KTFC_Onam@myBusiness, #OnamForWayanadWithKtfc എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്ത് ktfc യും ആയി collaborate ചെയ്ത് നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. റീൽ നിർമ്മിക്കുമ്പോൾ നിങ്ങളുടെ ബ്രാൻഡ് ലോഗോ ചേർക്കാം.

Onam at my Workplace

#KTFC_Onam@myWorkPlace

നിങ്ങളു ജോലിസ്ഥലത്ത് നടന്ന ഓണാഘോഷം ഒരു റീലായോ (30-60 seconds) പോസ്റ്റായോ #KTFC_Onam@myWorkPlace, #OnamForWayanadWithKtfc എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്ത് ktfc യും ആയി collaborate ചെയ്ത് നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം. റീൽ നിർമ്മിക്കുമ്പോൾ നിങ്ങളുടെ കമ്പനി ലോഗോ ചേർക്കാം.

Onam at my Campus

#KTFC_Onam@myCampus

നിങ്ങളുടെ കാമ്പസിലെ ഓണാഘോഷം ഒരു റീല്‍ (30-60 seconds) ആയി #KTFC_Onam@myCampus, #OnamForWayanadWithKtfc എന്നീ ഹാഷ്ടാഗുകളിൽ upload ചെയ്ത് ktfc യും ആയി collaborate ചെയ്ത് നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം

Onam at my School

#KTFC_Onam@mySchool

നിങ്ങളുടെ സ്‌കൂളിലെ ഓണാഘോഷം ഒരു റീല്‍ (30-60 seconds) ആയി #KTFC_Onam@mySchool, #OnamForWayanadWithKtfc എന്നീ ഹാഷ്ടാഗുകളിൽ upload ചെയ്ത് ktfc യും ആയി collaborate ചെയ്ത് നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം

Onam at NRK Koottayma

#KTFC_Onam@NRK_koottayma

കേരളത്തിന് പുറത്ത്, മറ്റ് സംസ്ഥാനങ്ങളിലും വിദേശരാജ്യത്തുമായി കഴിയുന്ന മലയാളികള്‍ക്കായാണ് ഈ മത്സരം. നിങ്ങളുടെ മലയാളി കൂട്ടായ്മ നടത്തുന്ന ഓണാഘോഷ പരിപാടികള്‍ റീല്‍ (30-60 seconds) ആയി #KTFC_Onam@NRKi_koottayma, #OnamForWayanadWithKtfc എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്ത് ktfc യും ആയി collaborate ചെയ്ത് നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം

Onam with my Family

#KTFC_OnamWithMyFamily

ഓണം കുടുംബത്തോടൊപ്പം നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോ #KTFC _ OnamWithFamily, #OnamForWayanadWithKtfc എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്ത് ktfc യും ആയി collaborate ചെയ്ത് നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം

Onam with my Friends

#KTFC_OnamWithMyFriends

നിങ്ങളുടെ സുഹൃത്തുക്കളോടൊന്നിച്ചുള്ള ഓണാഘോഷം ഒരു റീല്‍ (30-60 seconds) ആയി #KTFC_OnamWithMyFriends, #OnamForWayanadWithKtfc എന്നീ ഹാഷ്ടാഗുകളിൽ പോസ്റ്റ് ചെയ്ത് ktfc യും ആയി collaborate ചെയ്ത് നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം

My Onam Costume

#KTFC_myOnamCostume

ഓണത്തനിമയോടെയുള്ള നിങ്ങളുടെ ഫോട്ടൊകൾ പോസ്റ്റു ചെയ്ത് ktfc യും ആയി collaborate ചെയ്‌ത്‌ സമ്മാനം നേടൂ. #KTFC_OnamCostume, #OnamForWayanadWithKtfc എന്ന ഹാഷ്ടാഗുകൾ നിർബന്ധം.

My Pookkalam

#KTFC_myOnam_Pookkalam

നിങ്ങള്‍ ഒരുക്കിയ പൂക്കളത്തിന്റെ ഫോട്ടോ പോസ്റ്റു ചെയ്ത് ktfc യും ആയി collaborate ചെയ്‌ത്‌ സമ്മാനം നേടൂ. #KTFC_MyOnam_Pookkalam, #OnamForWayanadWithKtfc എന്ന ഹാഷ്ടാഗുകൾ നിർബന്ധം..

My Onam

#KTFC_myOnam_Special

നിങ്ങളുടെ ഓണം ആഘോഷം #KTFC_myOnam_Special, #OnamForWayanadWithKtfcഎന്നീ ഹാഷ്ടാഗുകളിൽ റീൽ ആയി upload ചെയ്ത് ktfc യും ആയി collaborate ചെയ്ത് നിങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാം

രണ്ട് തലങ്ങളിലായാണ് മത്സരം നടക്കുന്നത്. ആദ്യ ഘട്ടമായ 'ലക്കി ഡ്രോ വിന്നര്‍' സമ്മാനങ്ങള്‍ക്ക് യോഗ്യത നേടുന്നതിന് 1 മുതല്‍ 5 വരെയുള്ള ഘട്ടങ്ങള്‍ പാലിക്കുക. 6 ഉം 7 ഉം ഉള്‍പ്പെടെ എല്ലാ ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്ന മത്സരാര്‍ഥികളെ 'മെഗാ ഗ്ലോബല്‍ വിന്നര്‍' സമ്മാനങ്ങള്‍ക്കായി പരിഗണിക്കും. മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനം നേടാനുള്ള അവസരമാണിത്. ഈ മത്സരം ആഗസ്ത് 21 ന് ആരംഭിച്ച് 2024 സെപ്റ്റംബർ 30 ന് അവസാനിക്കും.(ഒക്ടോബർ 31 ** വരെ നീട്ടി)

**ശ്രദ്ധിക്കുക: ജനകീയമായ ആവശ്യം കണക്കിലെടുത്ത്, KTFC Onam For Wayanad മത്സരത്തിന്റെ അവസാന തീയതി ഞങ്ങൾ ഒക്ടോബർ 31 വരെ നീട്ടി.<>

'ലക്കി ഡ്രോ വിന്നര്‍' മത്സരത്തിനായി:

  1. 1. തയ്യാറാക്കി പോസ്റ്റ് ചെയ്യുക
    നിങ്ങളുടെ മത്സര എന്‍ട്രി (ഓണവുമായി ബന്ധപ്പെട്ട റീലുകള്‍ അല്ലെങ്കില്‍ ഫോട്ടോകള്‍ ) നിങ്ങളുടെ ഇന്‍സ്റ്റാഗ്രാം അല്ലെങ്കില്‍ ഫേസ്ബുക്ക് ഫീഡില്‍ പോസ്റ്റ് പങ്കിടുക (കൂടുതല്‍ അംഗീകാരത്തിനായി നിങ്ങളുടെ പോസ്റ്റിലേക്ക് ഞങ്ങളുടെ കാമ്പെയ്ന്‍ ലോഗോ ചേര്‍ക്കാം.)
  2. 2.പോസ്റ്റ് കെടിഎഫ്സിയുമായി collaborate ചെയ്യുക
  3. 3. ആവശ്യമായ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക
    നിങ്ങളുടെ പോസ്റ്റില്‍ #OnamForWayanadWithKTFC എന്ന ഹാഷ്ടാഗും മത്സര വിഭാഗ-നിര്‍ദ്ദിഷ്ട ഹാഷ്ടാഗുകളും ഉള്‍പ്പെടുത്തുക. (ഉദാ: #KTFC_Onam@myBusiness, #KTFC_Onam@myCampus, #KTFC_OnamWithMyFamily തുടങ്ങിയവ.)
  4. 4. KTFC യുടെ Facebook, Instagram ഫോളോ ചെയ്യുക
  5. 5. മത്സരത്തില്‍ നിങ്ങളുടെ വിജയസാധ്യത ഉറപ്പാക്കുന്നതിന് പോസ്റ്ററിനും ലൈക്കും ഷെയറും ഉറപ്പാക്കുക

ലെവല്‍-2 മത്സരത്തിനായി

  1. 6. 'വയനാടിന് ഒരു ഓണസമ്മാനം' ചലഞ്ച്
    വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ CMDRF അല്ലെങ്കില്‍ KTFC അക്കൗണ്ടിലേക്ക് കുറഞ്ഞത് 100 രൂപ സംഭാവന ചെയ്തുകൊണ്ട് ചലഞ്ചില്‍ ചേരൂ. രജിസ്‌ട്രേഷന്‍ ഫോമില്‍ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തുക (മെഗാ ഗ്ലോബല്‍ വിന്നര്‍ പ്രൈസുകള്‍ക്ക് ആവശ്യമാണ്).
  2. 7. രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക:
    മെഗാ ഗ്ലോബല്‍ വിന്നര്‍ പ്രൈസുകള്‍ക്ക് യോഗ്യത നേടുന്നതിനും, 2024 ഒക്ടോബർ 31 -ന് വൈകുന്നേരം 5 മണിക്ക് മുമ്പ് രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുക.

തെരഞ്ഞെടുക്കല്‍ മാനദണ്ഡം:

  1. 'ലക്കി ഡ്രോ വിജയി' സമ്മാനത്തിന്:
    ലക്കി ഡ്രോയിലേക്ക് യോഗ്യത നേടുന്നതിന്, നിങ്ങളുടെ പോസ്റ്റിന് കുറഞ്ഞത് 100 ലൈക്കുകളെങ്കിലും ലഭിച്ചിരിക്കണം.
  2. 'മെഗാ ഗ്ലോബല്‍ വിന്നര്‍' സമ്മാനത്തിന്:
    ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുന്ന പോസ്റ്റിന് മെഗാ ഗ്ലോബല്‍ വിന്നര്‍ പ്രൈസ് നല്‍കും. ലഭിച്ച ലൈക്കുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഓരോ വിഭാഗത്തിനും 1, 2, 3 സ്ഥാനങ്ങള്‍ ഉണ്ടായിരിക്കും.

സമ്മാനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും:

മെഗാ ഗ്ലോബല്‍ വിജയികളെ തെരഞ്ഞെടുക്കുന്ന വിധം:

  • എന്‍ട്രികള്‍ക്ക് ലഭിക്കുന്ന ലൈക്കുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കിയാണ് വിജയികളെ നിര്‍ണ്ണയിക്കുന്നത്.
  • ഓരോ വിഭാഗത്തിലും ഏറ്റവും കൂടുതല്‍ ലൈക്കുകള്‍ ലഭിക്കുന്ന ആദ്യ മൂന്ന് എന്‍ട്രികള്‍ക്ക് ഒന്നും രണ്ടും മൂന്നും സമ്മാനങ്ങള്‍ ലഭിക്കും.
  • ഔദ്യോഗിക മത്സര കാലയളവിനുള്ളില്‍ ലഭിക്കുന്ന ലൈക്കുകള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ.

ലക്കി ഡ്രോ വിജയികളെ തെരഞ്ഞെടുക്കുന്ന വിധം:

  • 100-ലൈക്കുകളുടെ പരിധിയില്‍ വരുന്ന എല്ലാ പോസ്റ്റുകളും ലക്കി ഡ്രോയില്‍ പ്രവേശിക്കും.
  • ന്യായവും സുതാര്യവുമായ നറുക്കെടുപ്പ് പ്രക്രിയയില്‍ വിജയികളെ തെരഞ്ഞെടുക്കും.

പ്രത്യേക സമ്മാനങ്ങള്‍ക്കായി വിജയികളെ തെരഞ്ഞെടുക്കുന്ന വിധം:

    ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഏറ്റവും കൂടുതല്‍ ഷെയറുകള്‍ ലഭിക്കുന്ന പോസ്റ്റുകള്‍ക്ക് പ്രത്യേക സമ്മാനങ്ങള്‍ ലഭിക്കുന്നതാണ്.

  • ഫേസ്ബുക്ക്: ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റിന് പ്രത്യേക സമ്മാനം
  • ഇന്‍സ്റ്റാഗ്രാം: ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലേക്ക് ഏറ്റവും കൂടുതല്‍ റീഷെയര്‍ ചെയ്യുന്ന പോസ്റ്റിന് പ്രത്യേക സമ്മാനം

Announcement of Winners

  • The winners will be announced after the likes and shares have been tallied and verified.
  • The announcement will be made on KTFC's Official Pages.
  • Note: Any attempts to manipulate or falsify likes and shares will result in disqualification.
  • A single individual cannot win multiple awards for the same post.
  • If multiple posts receive the same number of likes, the post with the higher number of shares will be considered. If likes and shares are tied, a draw will determine the winner.
  • All winners will receive certificates from KTFC

Important Notes for Participants

Compliance with Standards: All submissions must align with accepted social, cultural, and political standards. It is the participant's responsibility to ensure that their entries respect these norms.

Adjustment of Categories: KTFC reserves the right to increase, modify or consolidate categories if deemed necessary to maintain fairness and competitive balance based on the volume and nature of entries received.

Right of Refusal: KTFC holds the absolute right to accept or reject any submission that fails to meet the established guidelines or quality standards, without prior notice to the participant.

Legal Jurisdiction: Any disputes or issues arising from this program will first be reviewed by the Board of KTFC, and if necessary, will be subject to the legal jurisdiction of Trivandrum.

Mega Global Winners

1st Prize

  • 5-Star hotel Resort stay (one Double Room for 2 packs, Continental Package) for 10 contestants.

2nd Prize

  • 4-Star hotel Resort stay (one Double Room for 2 packs, Continental Package) for 10 contestants.

3rd Prize

  • 3-Star hotel Resort stay (one Double Room for 2 packs, Continental Package) for 10 contestants.

Special Prizes (5 persons)

  • House boat stay
  • Premium homestay

Lucky Draw Winners

  • Headphones (40 Nos.)
  • Set Mundu (10 Nos.)
  • T-shirt (100 Nos.)
  • Amazon gift cards Rs 500 (10 Nos.)
  • Amazon gift cards Rs 200 (20 Nos.)
  • Laptop Bags (10 Nos.)
  • Water bottle (30 Nos.)

Important Links

contact img

Registration for Participants